Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Out Of Control

Alappuzha

നി​യ​ന്ത്ര​ണംവി​ട്ട കാ​ർ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി

ഹ​രി​പ്പാ​ട്: ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര-ത​ട്ടാ​ര​മ്പ​ലം റോ​ഡി​ൽ പ​ടി​ഞ്ഞാ​റേ മു​ട്ടം പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​നു സ​മീ​പം ഇന്നലെ ഉ​ച്ച​യ്ക്ക് നി​യ​ന്ത്ര​ണം വി​ട്ട കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ശ​ബ​രി​മ​ല ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന തീ​ർ​ഥാ​ട​ക കു​ടും​ബം സ​ഞ്ച​രി​ച്ച കാ​റാ​ണ് വേ​ലി​ക്ക​ല്ലി​ൽ ഇ​ടി​ച്ച്, സ​മീ​പ​ത്തെ ക​ട​യു​ടെ മു​ന്നി​ൽ ഇ​ടി​ച്ചു​നി​ന്ന​ത്.

വീ​യ​പു​രം വെ​ള്ളം​കു​ള​ങ്ങ​ര സ്വ​ദേ​ശി​യാ​യ സാ​ഗ​റും കു​ടും​ബ​വു​മാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലെ വേ​ലി​ക്ക​ല്ലി​ൽ ഇ​ടി​ക്കു​ക​യും തു​ട​ർ​ന്ന് സ​മീ​പ​ത്തെ ക​ട​യു​ടെ ഷെ​ഡി​ന്‍റെ മെ​റ്റ​ൽ പാ​ന​ലി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യും ചെ​യ്തു. അ​പ​ക​ട​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ കാ​റി​ന്‍റെ എ​യ​ർ​ബാ​ഗു​ക​ൾ ഉ​ട​ന​ടി പ്ര​വ​ർ​ത്തി​ച്ച​തി​നാ​ൽ വ​ലി​യൊ​രു ദു​ര​ന്തം ഒ​ഴി​വാ​യി. കാ​റി​ലു​ണ്ടാ​യി​രു​ന്ന ആ​ർ​ക്കും പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.



Latest News

Corehub Up